Advertisment

യൂട്യൂബില്‍ തരംഗമായി അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം; ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കണ്ടത് നാലുലക്ഷത്തോളം പേര്‍

author-image
ഫിലിം ഡസ്ക്
New Update

യൂട്യൂബില്‍ തരംഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളിലെ ആദ്യ ഗാനം . യെരുശലേം നായകാ എന്ന ഗാനം ഇന്നലെയാണ് പുറത്ത് വന്നത്. ഗാനം റിലീസ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നാലുലക്ഷത്തിനടുത്ത് ആളുകളാണ് ഗാനം കണ്ടത്. ഇരുപത്തിഏഴായിരം ലൈക്കുകളും ലൈക്കുകളും ഇതിനകം ഗാനം നേടിയിട്ടുണ്ട്. ഗോപി സുന്ദര്‍ ഈണമിട്ട ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയയാണ്. റഫീഖ് അഹമ്മദ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നു.

Advertisment

publive-image

ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ ചിത്രത്തില്‍ ഡെറിക് എബ്രഹാമെന്ന പോലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

Advertisment