Advertisment

പതിമൂന്നു മാസമായി മലയാളി തർഹീല്‍ കാരാഗൃഹത്തില്‍. മോചനത്തിനായി സാമുഹ്യ പ്രവര്‍ത്തകര്‍ രംഗത്ത് .

author-image
admin
Updated On
New Update

റിയാദ് : പെരുമ്പാവൂർ സ്വദേശി അബൂബക്കർ കാരോത്തുകുടിയാണ് കഴിഞ്ഞ പതിമൂന്നു  മാസമായി റിയാദ് തർഹീലിൽ കഴിയുന്നത് .റിയാദിൽ തന്നെയുള്ള സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യുകയും ആറുമാസമായി ശമ്പളം നൽകാതിരി ക്കുകയും വീണ്ടും ശമ്പളം ഇല്ലാതെ ജോലി ചെയ്യാൻ സ്പോൺസർ നിർബന്ധിക്കുകയും ചെയ്ത ഘട്ടത്തിൽ അബൂബക്കർ ജോലിയിൽ നിന്ന് ഇറങ്ങി ലേബർ കോർട്ടിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു .

Advertisment

publive-image

ലേബർ കോർട്ടിൽ ഹാജരാകാതിരിക്കുകയും ,കേസ് കൊടുത്ത് ആറ് മാസങ്ങൾക്ക് ശേഷം അബൂബക്കറെ ഹുറൂബ് ആക്കുകയുമാണ് സ്പോൺസർ ചെയ്തത് .സുഹൃത്തുക്കളുടെ സംരക്ഷണയിൽ കഴിഞ്ഞ അബൂബക്കർ ചികിത്സാര്ത്വം ബത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ 9 -2 -2018 ൽ ജവാസാത്ത് ഉദ്യോഗസ്ഥരുടെ ഇഖാമ പരിശോധനയിൽ പിടിക്കപ്പെടുകയും തർഹീലിൽ അടയ്ക്കപ്പെടുകയും ചെയ്യുകയായിരുന്നു .പിന്നീട് രണ്ടാഴ്ചയ്ക്കകം നാടുകടത്തുന്നതിനു വേണ്ടി അദ്ദേഹത്തെ എയർപോർട്ടിൽ എത്തിച്ചെങ്കിലും വിരലടയാളം രേഖപ്പെടുത്തിയപ്പോൾ സ്‌പോൺസറുമായി ശമ്പള വിഷയത്തിൽ കേസ് നില നിൽക്കുന്നതിനാൽ നാട്ടിലേക്ക് കയറ്റിവിടാൻ സാധിക്കില്ലെന്ന് പറഞ്ഞു വീണ്ടും തർഹീലിലേക്കു മാറ്റുകയായിരുന്നു .

വിവരമറിഞ്ഞ സാമൂഹ്യ പ്രവർത്തകനായ ഷാനവാസ് രാമഞ്ചിറയും എംബസ്സി ഉദ്യോഗസ്ഥനായ യൂസുഫും ചേർന്ന് അബൂബക്കറിനെ തർഹീലിൽ സന്ദർശിക്കുകയും ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ടു സ്‌പോൺസറുമായി കേസ് നടക്കുന്ന വ്യെക്തിയാ ണെന്നു തെളിവുകൾ സഹിതം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയെങ്കിലും ഹുറൂബ് ആയതിനാൽ വിട്ടയക്കാൻ സാധ്യമല്ലെന്നു അറിയിക്കുകയായിരുന്നു .അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി എംബസ്സി ഷാനവാസിന് അധികാരപത്രം നൽകി ചുമതലപ്പെടുത്തുകയും ചെയ്തു .അപ്പോഴേക്കും കേസിന്റെ അവധികളിൽ അബൂബക്കർ ഹാജരാകാത്ത കാരണത്താൽ കേസ് നിച്ഛലാവസ്ഥയിൽ ആയിരുന്നു .

അബൂബക്കർ തർഹീലിൽ ആണെന്ന കാര്യം കോടതിയെ ബോധ്യപ്പെടുത്തിയപ്പോൾ

തുടര്നടപടിക്ക് മേലുദ്യോഗസ്ഥരെ ചുമതലപ്പെടുത്തി .

publive-image

സ്പോണ്സർക്കെതിരെ പരാതി നൽകി ആറ്‌ മാസങ്ങൾക്കു ശേഷമാണ് അബൂബക്കറെ

ഹുറൂബ് ആക്കിയതെന്നു പിന്നീട് തർഹീലിൽ മേധാവിയെ ബോധ്യപ്പെടുത്തിയപ്പോൾ ഒരു സൗദി പൗരന്റെ ജാമ്യത്തിൽ വിട്ടയക്കണമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വദേശി പൗരനുമായി തർഹീലിൽ എത്തിയെങ്കിലും അന്ന് സമയം കഴിഞ്ഞതിനാൽ തൊട്ടടുത്തദിവസം എത്താൻ നിർദ്ദേശിക്കുകയും ചെയ്തു .തൊട്ടടുത്ത ദിവസം  സ്വദേശി പൗരനുമായി ഷാനവാസ് തർഹീലിൽ എത്തിയെങ്കിലും വിട്ടയക്കാൻ കഴിയില്ലെന്ന നിലപാടാ ഉദ്യോഗസ്ഥർ സ്വീകരിച്ചപ്പോൾ വീണ്ടും തർഹീൽ മേധാവിയെ കണ്ടു വിട്ടയക്കണമെന്ന നിർദ്ദേശം കിട്ടിയെങ്കിലും ക്ഷുഭിതരായ തർഹീൽ ഉദ്യോഗസ്ഥർ അനാവശ്യമായി കേസിൽ ഇടപെടുന്നു എന്ന കാരണം പറഞ്ഞു ഷാനവാസിനെ

കസ്റ്റഡിയിൽ എടുക്കുകയായിരുന്നു വെന്നാണ് സാമുഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്

പിന്നീട് എംബസ്സി ഉദ്യോഗസ്ഥരുടെയും ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ പ്രസിഡന്റും സുപ്രീം കോർട്ട് അഭിഭാഷകനുമായ ജോസ് എബ്രഹാം മറ്റു സാമൂഹ്യ പ്രവർത്തകരുടെയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ആറ് ദിവസങ്ങൾക്കു ശേഷം ഷാനവാസിനെ വിട്ടയക്കുന്നതു .

അബൂബക്കറിന്റെ മോചനത്തിനായി പ്രവാസിലീഗൽ സെല്ലിൻറെ കീഴിൽ ഷാനവാസ് രാമഞ്ചിറയുടെ നേതൃത്വത്തിൽ,ലത്തീഫ് തെച്ചി,പി സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നജുമുദ്ധീൻ വൈലത്തൂർ,ഷാഹിദ് വടപുറം,ഇല്ല്യാസ്കൊപ്പളം,മൻസൂർ കാരായിൽറഹീസ് വളാഞ്ചേരി നിസ ജാവേദ് അൻസിൽ എന്നിവരടങ്ങുന്ന ഒരു ടീം രൂപികരിച്ചുകൊണ്ടു നിയമനടപടിയുമായി മുന്നോട്ട് പോകുകയാണിപ്പോൾ...എംബസ്സി കോൺസൽ ശ്രീ ഭാട്ടിയ, സെക്കന്റ് സെക്രട്ടറി വിജയ് കുമാർ സിങ്അറ്റാഷെ .രാജ്‌കുമാർ,യൂസുഫ്..എന്നിവരടങ്ങുന്ന ജയിൽ ആൻഡ് deportation സെക്ഷന്റെ ഉദ്യോഗസ്ഥരുടെയുംപൂർണ്ണ പിന്തുണയാണ് ഈ കേസിൽ ലഭിക്കുന്നുണ്ടെന്ന് പ്രവാസി ലീഗല്‍ സെല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു

പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ: ജോസ്എബ്രഹാം ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന് കത്തയച്ചിട്ടുമുണ്ട് .പതിമൂന്നു മാസമായി അകാരണമായി തർഹീലിൽ കഴിയുന്ന അബൂബക്കറിന്റെ മോചനത്തിനായി പ്രാര്ഥനയോടു കാത്തിരിക്കുകായാണ് അദ്ദേഹത്തിൻറെ കുടുംബവും സാമൂഹ്യ പ്രവർത്തകരും സുഹൃത്തുക്കളും .

Advertisment