Advertisment

ആര്യേ,ഈ ലോകത്ത് പകരം വയ്ക്കാനാകാത്ത ഒരൊറ്റ ബന്ധമേയുള്ളൂ! അതാണ് അമ്മ! ജീവന്റെ തുടിപ്പു തുടങ്ങുന്നതുമുതല്‍ നമുക്കൊപ്പമുള്ള ശാശ്വതസത്യം!  ; രജിത് സാറിനെ അമ്മയുടേം സ്ത്രീയുടേം വില പഠിപ്പിക്കല്ലേ !! ; കുറിപ്പ് വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

ബിഗ് ബോസ്സിൽ ഏറ്റവും കൂടുത കയ്യടിയും ജനപിന്തുണയും ഉള്ള മത്സരാർത്ഥി ആണ് രജിത് സാർ. തന്റെ സ്വഭാവത്തിലുള്ള പ്രത്യേകതകൾ തന്നെയാണ് താരത്തിന് ഇത്രേ അധികം ആരാധകരെ സൃഷ്ടിക്കാൻ സഹായിച്ചത്.

Advertisment

പതിവുപ്പോലെ തന്റെ മാസ് ഡയലോഗുകളിലൂടെയും സ്വതസിദ്ധമായ ശൈലിയിലൂടെയും ഡോ.രജിത് കുമാര്‍ പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം നേടി മുന്നോട്ടുപ്പോകുമ്ബോള്‍ വെറുപ്പിന്റെ രാഷ്ട്രീയവുമായി കുടുംബാംഗങ്ങളില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ പടനയിക്കുന്നുണ്ട്.

publive-image

അദ്ദേഹത്തിനെതിരെ കുടുംബത്തിന്റെ വില അറിയാത്തവനെന്ന വിലകുറഞ്ഞ വിമര്‍ശനവുമായി വന്ന ആര്യ ആ വിമര്‍ശനത്തിലൂടെ സ്വയം അപഹാസ്യയായി പൊതുസമൂഹത്തിനു മുന്നില്‍ മാറുകയാണ്.

പ്രശസ്ത ഓണ്ലൈനിന്റെ കൊളംനിസ്റ്റ് എഴുതുന്നത് ഇങ്ങനെ.

ജോലിക്കിടയില്‍ ഒരു സ്ത്രീയില്‍ നിന്നും മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ കുറിച്ചുള്ള വാര്‍ത്ത ഏറെ വേദനയോടെയും അമര്‍ഷത്തോടെയുമാണ് നമ്മള്‍ ഓരോരുത്തരും വായിച്ചും കേട്ടുമറിഞ്ഞത്.അതുകഴിഞ്ഞ് ഏറെ സന്തോഷത്തോടെയും ആദരവോടെയും വായിച്ചറിഞ്ഞ വാര്‍ത്തയായിരുന്നു ആ റിങ്കുവെന്ന യുവാവിന് കാലടി ശ്രീ.ശങ്കരാ കോളേജിലെ അദ്ധ്യാപകനും പൊതുപ്രവര്‍ത്തകനുമായ ഡോ. രജിത് കുമാര്‍ സാമ്ബത്തികസഹായം നല്കിയെന്നത്.

അദ്ദേഹം റിങ്കുവിനു നല്കിയ അരലക്ഷം രൂപയേക്കാള്‍ എന്നെ സ്വാധീനിച്ചത് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വികാരമായിരുന്നു.അന്ന് മുഖ്യധാരാമാദ്ധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം കൊടുത്തത് ആ രൂപയ്ക്കായിരുന്നതിനാല്‍ അധികമാരും അറിയാതെയും വായിക്കപ്പെടാതെയും പോയത് എന്തിന്റെ പേരില്‍ റിങ്കുവിനു സാമ്ബത്തികസഹായം അദ്ദേഹം കൊടുഞ്ഞുവെന്നതാണ്. അതിന് ഒറ്റ ഉത്തരമേയുള്ളൂ-കറയറ്റ മാതൃസ്നേഹം.

റിങ്കുവെന്ന ബി.ടെക്കുക്കാരന്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു സെക്യൂരിറ്റി ജീവനക്കാരനായത് തന്റെ അമ്മയെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു.ഉന്നതപദവിയായ ലക്ചറര്‍ സ്ഥാനം വേണ്ടെന്നു വച്ച്‌ അമ്മയ്ക്കൊപ്പം നില്ക്കാനായി മാത്രം ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്റെ തസ്തിക ചോദിച്ചുവാങ്ങിയ രജിത് എന്ന മകനല്ലാതെ മറ്റാര്‍ക്കാണ് റിങ്കുവിന്റെ ഉള്ളുരുക്കം അത്രവേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുക? രോഗിയായ അമ്മയുടെ മനസ്സുവേദന്ക്കുമെന്നോര്‍ത്താണ് പ്രതികരിക്കാതിരുന്നത് എന്ന റിങ്കുവിന്റെ വാക്കുകളില്‍ മാതൃഹൃദയം തൊട്ടറിയാന്‍ രജിത്കുമാര്‍ എന്ന മകന് പെട്ടെന്നു കഴിഞ്ഞത് ജീവിതം ഒരമ്മയ്ക്കുമാത്രമായി മാറ്റിവച്ചതുക്കൊണ്ടാണ്.

ലോകത്തിലെ എല്ലാ അമ്മമാരും എന്റെ അമ്മയാണെന്ന് പറയുകമാത്രമല്ല ജീവിച്ചുകാണിച്ചുകൊടുക്കുകയും ചെയ്ത ഒരാളാണ് ഡോ.രജിത് കുമാര്‍. ഡോ.രജിത് കുമാര്‍ ഏര്‍പ്പെടുത്തിയ അര ലക്ഷം രൂപ ധനസഹായം ശ്രീ. റിങ്കുവിന് കാലടി ശ്രീശങ്കരാ കോളേജില്‍ വച്ച്‌ 17 -10 – 19 ന് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.സുരേഷ് കൈമാറുന്ന ചടങ്ങില്‍ പ്രസംഗിക്കുമ്ബോള്‍ അദ്ദേഹം വികരാധീനനായി മാറിയത് കണ്ട സഹ അദ്ധ്യാപിക എന്നോട് അതേക്കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.’

സ്വാര്‍ത്ഥലാഭത്തിനു വേണ്ടി പെറ്റ വയറുകളെ തെരുവുകളിലും അഗതിമന്ദിരങ്ങളിലും വലിച്ചെറിയുന്ന ഇന്നിന്റെ യുവത്വങ്ങള്‍ക്ക് രജിത് കുമാറെന്ന മനുഷ്യനോട് പത്തു നിമിഷം സംസാരിക്കാന്‍ കഴിഞ്ഞാല്‍ മാതൃത്വത്തിന്റെ പരിപാവനതയെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു’

ബിഗ്ബോസ് ഹൗസില്‍ സഹകുടുംബാംഗങ്ങളില്‍ നിന്നും നേരിടുന്ന കടുത്ത അവഗണനകളെയും അപഹാസ്യങ്ങളെയും പുഞ്ചിരിയോടെ നേരിടുന്ന അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു തൂവിയതും ശബ്ദം ഇടറിപ്പോയതും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മാത്രമാണ്.അലീനയ്ക്കു മുന്നില്‍ തൊണ്ട ഇടറി വിവരിക്കുന്നുണ്ട് അദ്ദേഹം അമ്മയുടെ അവസാനനാളുകളെക്കുറിച്ച്‌.

ദൈവത്തില്‍ നിന്ന് നമുക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നമ്മള്‍ അമ്മയ്ക്കായി എന്ത് ചെയ്താലും, അമ്മ ചെയ്ത ത്യാഗങ്ങള്‍ക്കു മുന്നില്‍ അതൊക്കെ വെറും നിസ്സാരമെന്നു അദ്ദേഹം പറയുന്നുണ്ട്.അത് അദ്ദേഹം വെറും വാക്കായി പറഞ്ഞതല്ലെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കറിയാം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആ അമ്മ അവശനിലയില്‍ കിടക്കുമ്ബോള്‍ ഊണും ഉറക്കവുമില്ലാതെ ദിവസങ്ങളോളം ICUവിനു മുന്നില്‍ കാവലിരുന്ന ആ മകന്‍ അന്ന് അവിടുത്തെ ജീവനക്കാര്‍ക്കും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും കൗതുകമായത് രൂപസവിശേഷതകാരണമായിരുന്നു.

ആ മനുഷ്യനെയാണ് ആര്യയെന്ന മത്സരാര്‍ത്ഥി കുടുംബത്തിന്റെ വില അറിയാത്ത മനുഷ്യനെന്ന് വിമര്‍ശിച്ചത്.ആര്യേ,ഈ ലോകത്ത് പകരം വയ്ക്കാനാകാത്ത ഒരൊറ്റ ബന്ധമേയുള്ളൂ! അതാണ് അമ്മ! ജീവന്റെ തുടിപ്പു തുടങ്ങുന്നതുമുതല്‍ നമുക്കൊപ്പമുള്ള ശാശ്വതസത്യം!

ആ സത്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആ മനുഷ്യനല്ലാതെ മറ്റാര്‍ക്കാണ് കുടുംബമൂല്യങ്ങളെ കുറിച്ച്‌ പറയാന്‍ കഴിയുക.? കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വത്തെ ഇത്രമേല്‍ അറിഞ്ഞ,ആദരിച്ച അദ്ദേഹത്തെയാണോ ഒരു ഗെയിമില്‍ സ്റ്റാറാകാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ 100 ദിവസം കാണാതെയിരിക്കാന്‍ മനസ്സുകാണിച്ച നിങ്ങള്‍ വിമര്‍ശിക്കുന്നത്?

മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം അമ്മയാണ് ആര്യേ. ഗര്‍ഭാവസ്ഥയില്‍ `ഈറ്റുനോവ്‌’, ജനനം കൊടുക്കുമ്ബോഴുള്ള `പേറ്റുനോവ്‌’, തന്നോളം വളര്‍ത്തി വലുതാക്കുമ്ബോഴുള്ള ‘പോറ്റുനോവ്,’ അങ്ങനെ എല്ലാ നൊമ്ബരങ്ങളിലൂടേയും ഒരമ്മ കടന്നു പോകുമ്ബോഴാണ്‌, ഓരോ വ്യക്തിയും സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്ക വിധം പ്രാപ്‌തനാകുന്നത്. അങ്ങനെ മക്കള്‍ പ്രാപ്തരാകുമ്ബോള്‍ സംരക്ഷിക്കപ്പെടുന്നതിനു പകരം തെരുവില്‍ അലയേണ്ടിവരുന്ന അമ്മമാരുടെ കദന കഥകള്‍ ദിവസവും കേള്‍ക്കുന്ന സമൂഹത്തിലാണ് രജിത് സാറിനെപ്പോലുള്ള മക്കള്‍ ആദരവിനു പാത്രമാകുന്നത്.

Advertisment