തോമസ് റ്റി. എബ്രഹാമിന് യാത്രയായപ്പ് നല്‍കി.

അക്ബര്‍ പൊന്നാനി
Thursday, August 9, 2018

ജിദ്ദ:- മുപ്പത്തിയഞ്ച് വർഷക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പിജെസ് ആക്റ്റീവ് മെമ്പർ തോമസ് റ്റി. എബ്രഹാമിന് പത്തനംതിട്ട ജില്ലാ സംഗമം (പിജെസ്) യാത്ര അയപ്പ് നൽകി. പ്രെസിഡന്റ്റ് വിലാസ് അടൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷുഹൈബ് പന്തളം തോമസ് റ്റി. ഏബ്രഹാമിനുള്ള ഉപഹാരം കൈമാറി.

ചടങ്ങിൽ അയൂബ് പന്തളം, നൗഷാദ് അടൂർ എബി ചെറിയാൻ മാത്തൂർ, സന്തോഷ് ജി. നായർ, അലി തേക്കുതോട്, അബ്ദുൽ റഷീദ്, തക്ബീർ പന്തളം, സിയാദ് പടുതോട്, ജയൻ നായർ, മാത്യു തോമസ് തുടങ്ങിയവർ സംസാരിച്ചു. അനിൽ കുമാർ പത്തനംതിട്ട സ്വാഗതവും, വർഗീസ് ഡാനിയേൽ നന്ദിയും രേഖപ്പെടുത്തി. അന്തരിച്ച പ്രമുഖ ഗസൽ ഗായകൻ ഉമ്പായിക്ക് യോഗം അനുശോചനവും രേഖപ്പെടുത്തി.

×