Advertisment

20 മിനിറ്റിൽ ഫലം; മൂന്ന് പരിശോധനാ രീതികൾക്ക് അംഗീകാരം നൽകി അബുദാബി ആരോഗ്യ വകുപ്പ് !

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി : കൊറോണ പരിശോധന സജീവമാക്കുന്നതിന്റെ ഭാഗമായി 20 മിനിറ്റിൽ ഫലം ലഭിക്കുന്ന മൂന്ന് പരിശോധനാ രീതികൾക്ക് അബുദാബി ആരോഗ്യ വകുപ്പ് അംഗീകാരം നൽകി. അത്യാഹിത വിഭാഗങ്ങൾക്കും അടിയന്തര ആവശ്യങ്ങൾക്കുമാണ് ഈ പരിശോധനാ രീതി പ്രയോജനപ്പെടുത്തുക.

Advertisment

publive-image

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന ശാസ്ത്രീയ വികസനങ്ങളുടെ ഭാഗമായുള്ളതാണ് ഈ പരിശോധനാ രീതി. ഡോക്ടർമാർക്ക് ഏറ്റവും വേഗത്തിൽ തീരുമാനം കൈക്കൊള്ളാൻ പരിശോധന സഹായിക്കുന്നു.

മൂക്കിലെ സ്രവമെടുത്ത് 20 മിനിറ്റിൽ ഫലം ലഭ്യമാക്കുന്ന ആന്റിജൻ പരിശോധനയാണ് ഒന്ന്. ഇതേ രീതിയിൽ ഒരു മണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്ന ആർ.ടി ലാമ്പ് ജെനിറ്റിക് പരിശോധനക്കും ഉമിനീരെടുത്ത് കുട്ടികൾക്ക് നടത്തുന്ന പരിശോധനക്കുമാണ് ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയത്.

covid test
Advertisment