Advertisment

തല ഇടിച്ച് ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ ! വൈറ്റില മേല്‍പ്പാലത്തിലൂടെ കാറുമായി സാബുമോന്‍ 

New Update

കൊച്ചി: വൈറ്റില പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന് മുന്‍പ് മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോയാല്‍  മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ദൗത്യത്തില്‍ പങ്കാളിയായിരിക്കുകയാണ് നടന്‍ സാബുമോനും.

Advertisment

publive-image

വൈറ്റില മേല്‍പാലത്തിലൂടെ കാറുമായി യാത്ര ചെയ്തപ്പോള്‍ 'തലനാരിഴയ്ക്കാണ്' രക്ഷപ്പെട്ടതെന്ന് പറഞ്ഞാണ് സാബുമോനും സമൂഹമാധ്യമത്തിലെ ചര്‍ച്ചയില്‍ ഭാഗമായത്. 'തല ഇടിച്ച് ചിതറി മരിച്ചേനെ,തലനാരിഴക്ക് രക്ഷപെട്ടു. മുന്നറിയിപ്പ് തന്ന വി ഫോറിനു നന്ദി. ഇനിയും ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി വരണേ.'- ഇതായിരുന്നു സാബുമോന്റെ വാക്കുകള്‍.

സുഹൃത്തുക്കളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ വൈറ്റില മേല്‍പാലത്തിലെ മെട്രോ ഗര്‍ഡറിനു സമീപത്തെത്തുന്നതും തുടര്‍ന്ന് സാബുമോന്‍ പറയുന്ന ഡയലോഗും ആളുകളില്‍ ചിരിനിറയ്ക്കുകയാണ്.

മേല്‍പാലത്തിലൂടെ ഉയരമുള്ള വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോളമായിരുന്നു സാബുമോന്റെ ഈ വിഡിയോ ട്രോള്‍.

https://www.facebook.com/694750716/videos/10164872776330717/

sabu mon vytila bridge
Advertisment