Advertisment

കുവൈറ്റിൽ ​ഗാർഹിക തൊഴിലാളികൾക്കെതിരെയുളള പീഡനങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്, ലോക്ക്ഡൗണ്‍ കാലത്ത് സ്‌പോണ്‍സര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തി യുവതി

New Update

കുവൈറ്റ് :  കുവൈറ്റിൽ  കൊവിഡ് കാലത്ത്  ഗാർഹിക തൊഴിലാളികൾക്കെതിരെയുളള പീഡനങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. കൊവിഡ് കാലത്തിനു മുമ്പ് സ്‌പോണ്‍സര്‍മാരായ കുവൈറ്റികള്‍ വിദേശ രാജ്യങ്ങളിലേക്ക് നിരവധി യാത്രകള്‍ നടത്താറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസം ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് മൂലം സ്‌പോണ്‍സര്‍മാരും വീടുകളില്‍ ഒതുങ്ങിക്കൂടേണ്ട സാഹചര്യം വന്നതോടെയാണ് തൊഴിലാളികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്.

Advertisment

publive-image

"എനിക്ക് മടങ്ങണം, പക്ഷേ ഞാൻ ഭയപ്പെടുന്നു : കൊവിഡ് കാലത്ത് ഗൾഫിലെ ​ഗാർഹിക  തൊഴിലാളികൾക്കെതിരെയുളള അക്രമങ്ങൾ വർദ്ധിക്കുന്നു",  എന്ന തലക്കെട്ടോട് കൂടി ടെല​ഗ്രാഫ്  പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പീഡനം നേരിടേണ്ടി വന്ന 39 വയസ്സുളള ഫിലീപ്പൈനുകാരിയായ മറിയാൻ എന്ന  ​ഗാർഹിക തൊഴിലാളികളുടെ ഉദാഹരണവും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.  "മൂന്ന് കുട്ടികളുടെ അമ്മയായ മറിയാൻ നാട്ടിലേക്ക് തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നുവെങ്കിലും അവർക്ക്
നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത സാഹചര്യമാണ്.
ലോക്ക് ഡൗൺ കാലത്ത് ഉടമസ്ഥൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ശുചീകരണവും പാചകവും ഇതിന് പുറമെ അധിക ജോലിയും ചെയ്യേണ്ടി വന്നു. എനിക്ക് വിശ്രമമില്ല, 120 ദിനാറാണ് മാസവരുമാനം. തൊഴിലുടമകൾ എനിക്കെതിരെ എപ്പോഴും ദേഷ്യപ്പെടുന്നു. ഫോൺ ഉപയോ​ഗിക്കുന്നതിന് പരിതിയുണ്ടെന്നും, കുട്ടികളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും"  മറിയാൻ ടെല​ഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പീഡനം നേരിടേണ്ടി വന്ന 25 വയസ്സുളള ഫിലീപ്പൈനുകാരിയായ ക്രിസ്റ്റീനയുടെ അനുഭവവും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. "കൊവിഡ് കാലത്ത് തന്റെ തൊഴിലുടമകൾ തന്നെ അമിതമായി ജോലി ചെയ്യിപ്പിക്കുന്നു. പ്രവൃത്തി ദിവസങ്ങൾ കൂടുതൽ നീണ്ടു. ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്ന് കരാർ നൽകിയിട്ടും  ലഭിച്ചില്ല. ഞാൻ വീട്ടിൽ എത്തിയതുമുതൽ  ജോലി ചെയ്യൽ നിർത്തിയിട്ടില്ല, ഇത് വളരെ ബുദ്ധിമുട്ടാണ്.
ഞാൻ ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ  റിക്രൂട്ട്‌മെന്റ് ഏജൻസി എന്നെ സഹായിക്കില്ല. ഒളിച്ചോടാൻ  ആഗ്രഹിക്കുന്നുണ്ടെങ്കിലും  കരാർ ലംഘനത്തിന് നിയമ നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. "ഞാൻ വളരെയധികം സമ്മർദ്ദത്തിലാണ്, എനിക്ക് പോകണം, പക്ഷെ എനിക്ക് ഭയമാണ്." ടെല​ഗ്രാഫിന് നൽകിയ അഭിമുഖത്തിൽ   ക്രിസ്റ്റീന പറയുന്നു.
kuwait kuwait latest
Advertisment