Advertisment

കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്‌

New Update

publive-image

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.

പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിയാതാകാം അപകടകാരണമെന്ന് സംശയിക്കുന്നു.

Advertisment