Advertisment

കാർ ഒട്ടകത്തിലിടിച്ച് നാല് മരണം; മലിന്യ ടാങ്കിൽവീണ ഒട്ടകങ്ങൾക്കായി രക്ഷാപ്രവർത്തനം

New Update

ജിദ്ദ: അലഞ്ഞു നടക്കുന്ന ഒട്ടകങ്ങൾ കഥാപാത്രമായി സൗദിയിൽ ഒരേ ദിവസം രണ്ടു സംഭവങ്ങൾ. ഒന്ന് തെക്ക് പടിഞ്ഞാറൻ നഗരമായ ബിഷയ്ക്കു സമീപവും മറ്റൊന്ന് വടക്ക് പടിഞ്ഞാറൻ നഗരമായ തബൂക്കിന് സമീപവും. ഒന്ന് ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ട ഒരു റോഡപകടം. മറ്റൊന്ന് അപകടത്തിൽ നിന്നുള്ള രക്ഷാപ്രവർത്തനവും.

Advertisment

publive-image

ബീഷ - അല്‍റൈന്‍ റോഡില്‍ അല്‍ജുനൈനയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയാണ് അപകടം നടന്നത്. നിരത്തിലൂടെ അലഞ്ഞു നടന്ന ഒട്ടകത്തില്‍ ഇടിച്ച് ഒരു സൗദി കുടുംബം യാത്ര ചെയ്ത കാർ മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന കുടുംബ നാഥൻ, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു മക്കൾ എന്നിവരാണ് ദാരുണ സംഭവത്തിൽ മരിച്ചത്. മറ്റു രണ്ടു കുട്ടികള്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തു.

publive-image

സിവില്‍ ഡിഫന്‍സ് അധികൃതര്‍ സംഭവ സ്ഥലത്തെത്തിയ ബന്ധ പ്പെട്ട വകുപ്പുകളിലെ രക്ഷാപ്രവര്‍ത്തകർ കാര്‍ വെട്ടിപ്പൊ ളിച്ചാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി.

തബൂക്കിനു സമീപം ഹഖ്‌ൽ അതിർത്തി പ്രദേശത്തു വഴിയോ രത്തെ ഒരു മാലിന്യ ടാങ്കിലാണ് അതുവഴി നടക്കുകയായിരുന്ന ഒട്ടകങ്ങൾ പതിച്ചത്. രണ്ടു മീറ്റർ ആഴമുള്ളതാണ് ടാങ്ക്. വിവരമ റിഞ്ഞു സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഭടന്മാർ ഒട്ടകങ്ങളെ സുരക്ഷിതമായി രക്ഷിച്ച് പുറത്തെടുക്കുകയുണ്ടായി. ക്രയിൻ കൊണ്ടുവന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ടാങ്കിലാണ് ഒട്ടകങ്ങൾ വീണത്. അപകടകരമായ സ്ഥിതിയിലുള്ള ടാങ്ക് സുരക്ഷിതമായ സ്ഥിയിലാക്കാനുള്ള നിർദേശം അധികൃതർ ഉടമയ്ക്ക് നൽകി.

Advertisment