Advertisment

റെയില്‍വേ സ്റ്റേഷന്റെ മറുഭാഗത്ത് എത്താന്‍ കുറുക്കുവഴി തേടി; നടപ്പാലത്തെ ആശ്രയിക്കുന്നതിന് പകരം ഗുഡ്‌സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്തേയ്ക്ക് ചാടി; യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

New Update

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സ്റ്റേഷന്റെ മറുഭാഗത്ത് എത്താന്‍ കുറുക്കുവഴി തേടിയതാണ് അപകടത്തിന് കാരണം. നടപ്പാലത്തെ ആശ്രയിക്കുന്നതിന് പകരം ഗുഡ്‌സ് ട്രെയിനിന്റെ മുകളിലൂടെ മറുവശത്ത് എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധവശാല്‍ വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ് പറയുന്നു. ഷോക്കടിച്ചതിന്റെ ആഘാതത്തില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.

Advertisment

publive-image

കഴിഞ്ഞദിവസമാണ് സംഭവം. മെഡിക്കല്‍ പ്രൊഫഷണലായ മനീഷ്‌കുമാറിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വൈകീട്ടാണ് സംഭവം നടന്നത്. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ധൃതിപിടിച്ച് പോകുന്നതിനിടെയാണ് കുറുക്കുവഴി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന ഓയില്‍ വാഗണിന്റെ മുകളിലൂടെ കയറി മറുവശത്ത് എത്താനാണ് ശ്രമിച്ചത്. അതിനിടെ അറിയാതെ 25കെവി ലൈനില്‍ തൊട്ടതാണ് മരണ കാരണം. വൈദ്യുതി ലൈന്‍ കടന്നുപോകുന്നു എന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

accident death
Advertisment