Advertisment

കോഴിക്കോട് ബീച്ച്‌ റോഡിൽ വാഹനാപകടത്തിൽ 19 കാരിയ്ക്ക് ദാരുണാന്ത്യം

New Update

കോഴിക്കോട് :കോഴിക്കോട് ബീച്ച്‌ റോഡിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. അരക്കിണർ തസ്ലീന മൻസിലിൽ കെ.പി ഫൈസലിന്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരിച്ചു. അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

publive-image

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ഖബറടക്കം ശനിയാഴ്ച കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. അസ്മയാണ് മാതാവ് സഹോദരങ്ങൾ: മുഹമ്മദ് ഫലാഹ്, മുഹമ്മദ് സലാഹ്, നൂറ, മുഹമ്മദ് ഫാസ്.

accident death
Advertisment