Advertisment

സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ ഷോക്കേൽപ്പിച്ച് മീൻ പിടിക്കൽ; യുവാവ് ഷോക്കേറ്റ് മരിച്ചു

New Update

പോത്തൻകോട്: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ മീൻ പിടിക്കുന്നതിന് ഇടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പോത്തൻകോട് പാറക്കുവിള അഖിൽ ഭവനിൽ അമൽ(23) ആണ് മരിച്ചത്. ടെക്നോപാർക്കിലെ താത്കാലിക ജീവനക്കാരനാണ്.

publive-image

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. വെള്ളത്തിൽ ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് നി​ഗമനം.

accident death
Advertisment