Advertisment

പവര്‍ ബാങ്കാണെന്ന് കരുതി റോഡില്‍ നിന്നും എടുത്തു; വീട്ടിലെത്തി മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

New Update

ഭോപ്പാല്‍: പവര്‍ ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. റോഡില്‍ നിന്ന് വീണു കിട്ടിയ ഉപകരണം വീട്ടിലെത്തിയ ശേഷം മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തിലാണ് സംഭവം.

Advertisment

publive-image

എന്നാല്‍ ഈ ഉപകരണം പവര്‍ ബാങ്കാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റാം സാഹില്‍ എന്ന യുവാവാണ് മരിച്ചത്. തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ പവര്‍ ബാങ്ക് പോലെയുള്ള ഉപകരണം കണ്ടത്തിയത്.

വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

'ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു'പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

accident death
Advertisment