Advertisment

ദേശീയ പാതയിൽ നേന്ത്രപ്പഴം കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

New Update

ആലപ്പുഴ: ദേശീയ പാതയിൽ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി പശുപതി രാജേന്ദ്രനാണ് (28) മരിച്ചത്. ആലപ്പുഴ ദേശീയ പാതയിൽ കലവൂർ കൃപാസനത്തിനു സമീപം ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം.

publive-image

നേന്ത്രപ്പഴം കയറ്റി തമിഴ്നാട്ടിൽ നിന്നു വന്ന മിനി ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. ഡ്രൈവറെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

accident death
Advertisment