Advertisment

ബന്ധുവീട്ടിലേക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപ് എടുക്കാന്‍ പോകുന്നതിനിടയില്‍ പാഞ്ഞെത്തിയ ആഡംബര കാര്‍ ജീവനെടുത്തു; തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥിയുടെ ദാരുണമരണത്തില്‍ ഉന്നതര്‍ ഇടപെട്ടെന്ന് സൂചന, അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു

New Update

തലശേരി: തലശേരിയില്‍ ബിടെക് വിദ്യാര്‍ത്ഥിയുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു.  19കാരനായ അഫ്‌ലാഹ് ഫറാസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാന്‍ ചിലരുടെ ശ്രമിക്കുന്നുവെന്ന് ആരോപണത്തിന് പിന്നാലെയാണ് പൊലീസിന്റെ നിസ്സംഗത.

Advertisment

publive-image

ജുലൈ 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബന്ധുവീട്ടിലേക്ക് പഠനാവശ്യത്തിനായി ലാപ്‌ടോപ് എടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം . മകന്റെ വേര്‍പാട് ഇപ്പോഴും മാതാപിതാക്കള്‍ക്ക് വിശ്വസിക്കാനായിട്ടില്ല.

നാല് പേര്‍ യാത്ര ചെയ്യുകയായിരുന്ന പെജീറോ കാര്‍ തലശേരി ജൂബിലി റോഡില്‍ വെച്ച് അഫ്‌ലാഹ് ഫറാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചു. കാറിനടിയില്‍ അകപ്പെട്ട അഫ്‌ലാഹിനെ ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പൊലീസെത്തും മുന്‍പ് പെജീറോയുടെ നമ്പര്‍ പ്ലേറ്റ് ചിലര്‍ അഴിച്ചുമാറ്റി വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ സ്ഥലം വിടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവരല്ല മറ്റു ചിലരെത്തിയാണ് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നും അഭ്യൂഹങ്ങളുണ്ട്.

അപകടം നടന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പെജീറോ ഡ്രൈവറെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ ഇയാളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. നാല് പേരാണ് അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു കഴിഞ്ഞ കേസില്‍ ഇതുവരെ അറസ്റ്റുണ്ടായില്ലെന്നതും വ്യാപക വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

accident death
Advertisment