Advertisment

ചങ്ങനാശ്ശേരിയില്‍ ബൈക്കപകടം; യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനും മരിച്ചു, ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു

New Update

കോട്ടയം: ചങ്ങനാശേരി പാലത്തറ ബൈപ്പാസ് റോഡില്‍ പാലാത്രയ്ക്കും മോര്‍ക്കുളങ്ങരയ്ക്കും ഇടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരന്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് (19) ചങ്ങനാശ്ശേരി പുഴവാത് സ്വദേശി മുരുകന്‍ ആചാരി (67) സേതുനാഥ് (41) എന്നിവരാണ് മരണപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

publive-image

അപകടത്തില്‍ ബൈക്കുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇരുബൈക്കിലേയും യാത്രക്കാര്‍ക്ക് പുറമേ വഴിയാത്രക്കാരനായ മുരുകന്‍ ആചാരിയാണ് അപകടത്തില്‍ പെട്ടു മരിച്ച മൂന്നാമത്തേ ആള്‍.

accident death
Advertisment