Advertisment

വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീഴ്ത്തി; മീറ്ററുകളോളം വലിച്ചിഴച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

New Update

തൊടുപുഴ: വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വഴിയാത്രക്കാരൻ മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറയ്ക്കൽ തോമസ് ദാവീദ് (സോമൻ-56) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ താഴെ വീണ സോമനെ വലിച്ചിഴച്ച് കാർ ഓടി. കാറിനടിയിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി ആലക്കോട്- ചാലാശേരി റൂട്ടിലായിരുന്നു അപകടം.

Advertisment

publive-image

നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോമനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിച്ച ശേഷം നിർത്താതെ പോയ കാർ പിന്നീട് കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: റോസിലി. മക്കൾ: ടോണി, റോണി. മരുമകൾ: അശ്വതി.

accident death
Advertisment