Advertisment

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചില്ല ; യാത്രക്കാരന്‍ രക്തം വാര്‍ന്ന് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. കോട്ടയം വെള്ളംമ്പളളിയിലാണ് വാഹനാപകടം നടന്നത്. തൃശ്ശൂര്‍ എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസുകാര്‍ക്കെതിരെയാണ് ആരോപണം. അപകടത്തില്‍ പരിക്കറ്റ റോണി ജോ ആശുപത്രിയില്‍ കൊണ്ടു പോകും വഴി രക്തം വാര്‍ന്ന് മരിച്ചു.

Advertisment

publive-image

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. റോണി ജോയും മകന്‍ ഫിലിപ്പും സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഇരുവരും താഴെ വീഴുകയും റോണിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഈ സമയത്താണ് തൃശ്ശൂര്‍ എ.ആര്‍ ക്യാമ്ബിലെ വാഹനം സംഭവ സ്ഥലത്തുകൂടി കടന്നു പോയിരുന്നു. പക്ഷേ പരിക്കേറ്റവരെ വാഹനത്തില്‍ കയറ്റാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

തുടര്‍ന്ന് റോണി് അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. പിന്നീടിയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ പോലീസ് വാഹനത്തില്‍ കയറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിലുണ്ടായിരുന്നവര്‍ അത് വിസമ്മതിക്കുകയായിരുന്നു

Advertisment