Advertisment

ഭര്‍ത്താവിനൊപ്പം കാറില്‍ നിന്നിറങ്ങി ധൃതിയില്‍ ബസിലേക്ക് ഓടിക്കയറി; കാല്‍തെന്നി ബസിന്റെ ചക്രത്തിനടിയിലേക്ക് വീണ ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കണ്ണൂര്‍: ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നിവീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റംര്‍ മിംസ് ആശുപത്രിയിലെ നഴ്‌സ് ദിവ്യയാണ് മരിച്ചത്. 26 വയസായിരുന്നു. പേരാവൂര്‍ വാരപ്പീടികയില്‍ ആണ് അപകടം.

Advertisment

publive-image

രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. യുവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിനൊപ്പം കാറില്‍ നിന്ന് ഇറങ്ങിയ ശേഷം ധൃതിയില്‍ ബസില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കാല്‍തെന്നി വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. യുവതി തത്്ക്ഷണം മരിച്ചു.

accident death
Advertisment