Advertisment

കാരേറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് മരിച്ചവരിൽ ഒരാൾ കൊലപാതകം ഉള്‍പ്പെടെ ഇരുപത് കേസുകളില്‍ പ്രതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കാരേറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ച് മറിഞ്ഞ് മരിച്ചവരിൽ ഒരാൾ കൊലക്കേസ് പ്രതി. കൊലപാതകം ഉള്‍പ്പെടെ ഇരുപത് കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി ലാല്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

Advertisment

publive-image

കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും അപ്രാണി ബിജും ഒക്കെ ഉള്‍പ്പെടുന്ന ഗുണ്ടാ സംഘത്തിലെ പ്രമുഖ അംഗമാണ് മരിച്ച ലാൽ. അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിച്ചവരില്‍ ലാലും ഉള്‍പെട്ടതോടെ ഇവരുടെ യാത്രയെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കിളിമാനൂരിനും വെഞ്ഞാറമൂടിനും ഇടയിലെ കാരേറ്റില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് വഴിയരുകിലെ കലുങ്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വെഞ്ഞാറമൂട് സ്വദേശി ഷെമീര്‍, കടയ്ക്കല്‍ സ്വദേശി പീര്‍ മുഹമ്മദ് (സുൽഫി), കവടിയാര്‍ സ്വദേശി നജീബ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റു 3 പേർ.

accident death
Advertisment