Advertisment

കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

New Update

publive-image

കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിവാരം വള്ള്യാട് പാറക്കടവത്ത് കരുണാകര കുറുപ്പിന്റെ മകൻ കിഷോർകുമാർ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്. ചങ്ങനാശ്ശേരിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിഷോർ. അമ്മ: ശോഭന. ഭാര്യ: സബിത കിഷോർ. മക്കൾ: അമൽ കിഷോർ, അമയ കിഷോർ. സഹോദരൻ: ജിതിൻ കുമാർ.

Advertisment