Advertisment

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

author-image
സുനില്‍ പാലാ
New Update

കോട്ടയം; പാലാ നെച്ചിപ്പുഴൂര്‍ വെട്ടുകല്ലേല്‍ പരേതനായ ഗോപിയുടെ മകന്‍ രതീഷ് (37) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്ന രതീഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മറ്റൊരു കാറുമായി പാലാ ഏറ്റുമാനൂര്‍ ഹൈവേയില്‍ ആണ്ടൂര്‍ കവലയില്‍ വച്ചാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞ 22-ാം തീയതിയായിരുന്നു അപകടം. സംസ്‌കാരം നാളെ 10 ന് വീട്ടുവളപ്പില്‍ നടക്കും. അമ്മ വനജ മേലുകാവ്മറ്റം കിഴക്കേതെരുവത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ  രാജേഷ്, രശ്മി

Advertisment