Advertisment

ദുബായില്‍ റോഡിന് കുറുകെ മാന്‍ ഓടിയപ്പോള്‍ ഒരു വാഹനം അപകടത്തില്‍ പെട്ടത് കണ്ട് മലയാളി യുവാക്കളുടെ സംഘം കാര്‍ നിര്‍ത്തി പുറത്തിറങ്ങി ; പിന്നാലെ എത്തിയ വാഹനം യുവാക്കളുടെ മേല്‍ പാഞ്ഞു കയറി ; അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം ; മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്‌

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി അപകടം. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ രാജേഷ് ബാബു (കണ്ണന്‍ 31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ തങ്ങളുടെ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ് കയറുകയുമായിരുന്നു. അല്‍ഐനിലെ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ കരാര്‍ കമ്ബനിയിലെ ജീവനക്കാരാണ് നാലു പേരും.

Advertisment