Advertisment

കൊച്ചിയിലെത്തിയത് ജോലി തേടി, അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്ന് കെട്ടിടത്തില്‍ നിന്ന് വീണ യുവാവ്

New Update

കൊച്ചി: കൊച്ചിയിലെ പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ സജി അപകട നില തരണം ചെയ്തു. താന്‍ കൊച്ചിയിലെത്തിയത് ജോലി തേടിയാണെന്നും ഇതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്നും സജി ആശുപത്രിയില്‍ വെച്ച് പ്രതികരിച്ചു. മുരിങ്ങൂരില്‍ ധ്യാന കേന്ദ്രത്തിലായിരുന്നു നേരത്തെ ജോലി. ഈ ജോലി നഷ്ടപ്പെട്ടതോടെയാണ് കൊച്ചിയിലെത്തിയതെന്നും സജി പറഞ്ഞു.

publive-image

കൊച്ചി നഗരത്തിലെ തിരക്കേറിയ പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സജി ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണത്. സമീപത്തെ ഒരു ലോഡ്ജില്‍ നിന്നും തൃശ്ശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശിയായ സജി തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു.

Advertisment