Advertisment

മുച്ചക്ര സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി; അടൂരില്‍ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

അടൂര്‍: മുച്ചക്ര സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു. മുണ്ടപ്പള്ളി അമ്മൂമ്മപ്പാറ പുത്തന്‍വിള മേലേതില്‍ പീറ്ററുടെയും പെണ്ണമ്മയുടെയും മകനായ ജോണ്‍ പീറ്റര്‍ (33) ആണ് മരിച്ചത്.

അടൂര്‍ ഭാഗത്ത് നിന്നും പന്തളം ഭാഗത്തേക്ക് പോയ കാര്‍ എംസി റോഡില്‍ അരമനപ്പടിക്ക് സമീപം ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

പരിക്കേറ്റ ജോണിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

Advertisment