Advertisment

പയ്യന്നൂര്‍ എടാട്ട് ദേശീയപാതയില്‍ വാഹനാപകടം; കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

New Update

publive-image

പയ്യന്നൂര്‍: എടാട്ട് ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ കുറുക്കഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ബിന്ദു ലാല്‍ (55) , സഹോദരിയുടെ മക്കളായ തരുണ്‍ (16), ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്. പത്മാവതി, നിയ, അനിത, വിജിത എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടാട്ട് കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു അപകടം

പുലര്‍ച്ചെ നാലരയ്ക്കായിരുന്നു അപകടം. തൃശൂരില്‍ നിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബം. എട്ടു പേരാണ് കാറിലുണ്ടായിരുന്നത്. മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഇരു വാഹനങ്ങളും നേര്‍ക്കു നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു.

Advertisment