Advertisment

അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ചു തകർത്തത് ‍‍‌‌16 വാഹനങ്ങൾ; നഷ്ടമായത് 4 ജീവനുകൾ , വീഡിയോ പുറത്ത്‌

New Update

ബെംഗളൂരു : അമിത വേഗത്തിൽ എത്തിയ ലോറി ഇടിച്ചു തകർത്തത് ‍‍‌‌16 വാഹനങ്ങൾ. നഷ്ടമായത് 4 ജീവനുകൾ. ബെംഗളൂരു - സേലം റോഡിൽ അതിർത്തിയോട് ചേർന്ന് ധർമ്മപുരി തോപ്പൂർ ഘട്ടിൽ അമിതവേഗതയിൽ വന്ന കണ്ടെയ്​നർ ലോറിയാണ് 12 കാറുകളും 2 മിനി ലോറിയും 2 ഇരുചക്രവാഹനങ്ങളും അടക്കം 16 വാഹനങ്ങളെ ഇടിച്ചു തകർത്തത്.

Advertisment

publive-image

കഴിഞ്ഞ ദിവസം നടന്ന അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.

മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനെ തുടർന്നുണ്ടായ ഗതാഗത കുരുക്ക് പൊലീസും നാഷണൽ ഹൈവേ അധികൃതരും ചേർന്ന് നീക്കുന്നതിനിടെയാണ് അപകടം നടന്നത്. ആന്ധ്രയിൽ നിന്നു സിമന്റ് കയറ്റി എത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്.

അപകട സാധ്യത കൂടിയ റോഡായതുകൊണ്ട് വേഗം നിയന്ത്രണിക്കണമെന്ന് ശബ്ദ മുന്നറിയിപ്പും ബോർഡുകളും വഴിയിലുടനീളം നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ എത്തിയ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് തോപ്പൂർ ടോൾ പ്ലാസ മാനേജർ നരേഷ് പറയുന്നത്. ഇറക്കമുള്ള സ്ഥലമായതിനാൽ ഡ്രൈവർമാർ ന്യൂട്രലിൽ ഒാടിക്കുന്നത് പതിവാണ്, ഇത്തരത്തിൽ ഓടിച്ച് ബ്രേക്ക് കിട്ടാതെ നിയന്ത്രണം നഷ്ടമായതായിരിക്കാം ദുരന്തത്തിലേക്ക് വഴി നയിച്ചതെന്നും നരേഷ് കൂട്ടിച്ചേർക്കുന്നു.

മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റതായും മറ്റു പത്തു പേർക്ക് നിസാര പരിക്കേറ്റതായും പൊലീസ് പറയുന്നു. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു.

accident report
Advertisment