Advertisment

സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു

author-image
ജോസ് ചാലക്കൽ
New Update

നെല്ലിയാമ്പതി: നെല്ലിയാമ്പതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22), കോട്ടായി സ്വദേശിയായ രഘുനന്ദന്‍(22)എന്നിവരാണ് 3500 അടി താഴേയ്ക്ക് വീണത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

Advertisment

ഒപ്പം പഠിച്ച നാലു സുഹൃത്തുക്കുളമായാണ് ഞായാറാഴ്ച നെല്ലിയാമ്പതി കാണാനെത്തിയത്. നാലു പേരടങ്ങുന്ന ഇവര്‍ രണ്ടു ബൈക്കുകളിലായാണ് നെല്ലിയാമ്പതിയിലെത്തിയത്.

സീതാര്‍കുണ്ഡ് വ്യൂപോയിന്റില്‍ നിന്ന് നടന്നുപോകുന്നതിനിടെ കാല്‍വഴുതി വീണ സന്ദീപിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും താഴേയ്ക്ക് വീണത്.

ഇതേ തുടര്‍ന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രിയില്‍ തന്നെ തിരിച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സും, പോലീസും, വനം വകുപ്പും അടങ്ങുന്ന സംഘം സീതാര്‍കുണ്ഡിന് താഴെ കൊല്ലങ്കോട് ഭാഗത്തുള്ള വനമേഖലയിലാണ് തിരിച്ചില്‍ നടത്തുന്നത്.

accident
Advertisment