Advertisment

മൈലാമ്പാടത്ത് മ്ലാവിനെ വെടിവച്ചു കൊന്ന കേസിലെ രണ്ടുപേർ പിടിയിൽ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:തിരുവിഴാംകുന്ന് ഫോറസ്ററ് സ്റ്റേഷനിൽ മൈലാംപാടം ഭാഗത്ത്‌ മ്ലാവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ മുഹമ്മദ്‌ നവാസ്, അബ്ദുൾജലീൽ എന്നിവരെ മണ്ണാർക്കാട് റേഞ്ച് ഫോറസ്ററ് ഓഫീസർ യു. ആഷിക്അലി അറസ്റ്റ് ചെയ്തു.

Advertisment

publive-image

പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. വെടിവെക്കാൻ ഉപയോഗിച്ച തോക്കും മറ്റായുധങ്ങളും കണ്ടെടുത്തു. കാരാപ്പാടം തൂവശ്ശേരി ഹൌസ് മുഹമ്മദ്‌ നവാസ്, മൈലാംപാടം കൊടുന്നോട്ടിൽ ഹൌസ് അബ്ദുൾജലീൽ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ എം. ശശികുമാർ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാർ മാരായ യു. ജയകൃഷ്ണൻ ഒ. ഹരിദാസ് ,സി. രാജേഷ്കുമാർ, കെ.കെ. മുഹമ്മദ്‌ സിദ്ദിഖ്, ജി. ഗിരിജ ,കെ.എസ്. സന്ധ്യ

അബ്ദുൾ റഷീദ്, കരീം, അസ്‌കർഅലി, ഇല്ല്യാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

accused arrest
Advertisment