Advertisment

അമ്പതിനായിരം ആളുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി...നാലുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു...തട്ടിപ്പിന് ഇരയാക്കപ്പെട്ടവരില്‍ പൊലീസുകാരും ആര്‍മി ഉദ്യോഗസ്ഥരും

New Update

നോയിഡ: അമ്പതിനായിരം ആളുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ നാലുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് ഇരയാക്കപ്പെട്ടവരില്‍ പൊലീസുകാരും ആര്‍മി ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദ് സ്വദേശികളായ സഞ്ജിത്, ബല്‍ദേവ്, തപേഷ്വര്‍, ഗജേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്.

Advertisment

publive-image

വിവിധ സ്വകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ വഴിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്.

സംഭവത്തിലുള്‍പ്പെട്ട രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി ആളുകളാണ് തട്ടിപ്പിനിരയായത്. കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം സംഘം ഒടിപി ആവശ്യപ്പെട്ട് കാര്‍ഡ് ഉടമകളുമായും ബന്ധപ്പെട്ടിരുന്നു.

പ്രതികളുടെ പക്കല്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍, കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍, ബാങ്ക് ഉപഭോക്താക്കളുടെ കെ വൈ സി വിവരങ്ങള്‍ എന്നിവ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് പൊലീസ് കണ്ടെടുത്തു.

Advertisment