Advertisment

കാസർകോട് റിമാന്റ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്: റിമാന്റ് പ്രതി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു. കത്തികുത്ത് കേസിലെ പ്രതിയായ കാസർകോട് സ്വദേശി ഉസ്മാനാണ് രക്ഷപ്പെട്ടത്. പടന്നക്കാട് കാർഷിക കോളേജിലെ സിഎഫ്എൽടിസിയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ശുചിമുറിയിലെ ജനൽക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായി ഹൊസ്‌ദുർഗ് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment