Advertisment

അന്തര്‍ സംസ്ഥാന മോഷണ കേസ്സുകളില്‍ ഉള്‍പ്പെടെ പ്രതികളായ കൊടും കുറ്റവാളികള്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് പിടിയിലായി

New Update

കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷണ കേസ്സുകളില്‍ ഉള്‍പ്പെടെ പ്രതികളായ കൊടും കുറ്റവാളികള്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് പൊലീസ് പിടിയില്‍.

Advertisment

publive-image

കോഴിക്കോട് നഗരത്തില്‍ നടന്ന എട്ട് മാല പൊട്ടിക്കല്‍ കേസുകളിലെ പ്രതികള്‍ ഇവരെന്ന് പൊലീസ് അറിയിച്ചു. നൂറോളം കേസുകളില്‍ പ്രതിയായ കോഴിക്കോട് ഫറോക്ക് പൊറ്റേക്കാട്ട് സ്വദേശി സലാം ഉള്‍പ്പെടുന്ന സംഘത്തെയാണ് പൊലീസ് പിടകൂടിയത്.

മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിയാണ് ഇവര്‍ മാലപൊട്ടിക്കുന്നത്. പന്തീരാങ്കാവ് , മെഡിക്കല്‍ കോളേജ്, നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അടുത്തിടെ നടന്ന എല്ലാ മാലപൊട്ടിക്കല്‍ സംഭവങ്ങളിലും ഇവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

ഡിസിപി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. അന്തര്‍ സംസ്ഥാന കുറ്റവാളി അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അസിന്‍ ജോസ്, നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ഫറോക്ക് സ്വദേശി പുറ്റേക്കാട്ട് സലാം, കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍ എന്നിവരാണ്,

അറസ്റ്റിലായത്. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. ജയിലില്‍ നിന്ന് ഇറങ്ങിയ മുന്‍ കുറ്റവാളികളെ കേന്ദ്രീ കരിച്ചായിരുന്നു അന്വേഷണം. ഇതില്‍ നിന്നാണ് പ്രതികളെ കുറിച്ച് സൂചന കിട്ടിയത്. മോഷണ ശേഷം വാഹനങ്ങളില്‍ മാറി മാറി യാത്ര ചെയ്യുകയും ഇടക്കിടെ താമസം മാറ്റുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി എന്ന് പൊലീസ് പറഞ്ഞു.

Advertisment