Advertisment

പൊലീസെത്തിയപ്പോൾ തോട്ടപ്പളളി സ്പിൽവേയിൽ നിന്നു ചാടി മോഷണക്കേസ് പ്രതി; ഒടുവില്‍ സാഹസികമായി പിടികൂടി

New Update

publive-image

Advertisment

ആലപ്പുഴ: അമ്പലപ്പുഴ പൊലീസ് മഫ്ടിയിൽ അന്വേഷിച്ചെത്തിയപ്പോൾ മോഷണ കേസ് പ്രതി തോട്ടപ്പള്ളി സ്പിൽവേ കനാലിൽ ചാടി. കാക്കാഴം പൊക്കത്തിൽ പൊടിമോനാ (30)ണ് ഇന്നലെ വൈകിട്ട് അഞ്ചോടെ തോട്ടപ്പളളി സ്പിൽവേയിൽ നിന്നു ചാടിയത്.

കഴിഞ്ഞ ഏപ്രിൽ മാസം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് സുഹൃത്ത് മണിക്കുട്ടനൊപ്പം ബൈക്കും ഒമ്പതാം വാർഡിൽ നിന്ന് പേഴ്‌സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതിയാണ് പൊടി മോൻ.

മണിക്കുട്ടനെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും പൊടിമോൻ ഒളിവിലായിരുന്നു. തോട്ടപ്പളളിയിൽ ഒളിച്ചു കഴിയുന്നുവെന്ന വിവരമറിഞ്ഞ് അമ്പലപ്പുഴ ഡി.വൈ.എസ്.പി സുരേഷ് കുമാർ, സി.ഐദ്വിജേഷ്, എസ്.ഐ ടോൾസൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയപ്പോൾ നാലു ചിറ ഭാഗത്ത് റോഡിൽ നിന്ന പൊടി മോൻ സ്പിൽവേ കായലിലേക്ക് ചാടുകയായിരുന്നു. നാട്ടുകാരുടെയും അഗ്നി രക്ഷാസേനയുടെയും സഹായത്തോടെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.

Advertisment