Advertisment

കുടുംബ വഴക്കിനിടെ ഭാര്യയുടെ മുഖത്തും ദേഹത്തും ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചു ; ശേഷം വിഷം കഴിച്ച് ആതമഹത്യയ്ക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു ; ഭര്‍ത്താവ് അറസ്റ്റില്‍

New Update

കുറുപ്പംപടി :  കുടുംബ വഴക്കിനിടെ ഭാര്യയെ ആസിഡ് ഒഴിച്ച് മുഖത്തും ദേഹത്തും പരുക്കേൽപിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മേയ്ക്കപ്പാല കൊറ്റനാടൻ തോമസ്(54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 15നാണ് സംഭവം.

Advertisment

publive-image

സാരമായി പൊളളലേറ്റ ഭാര്യ ഡെയ്സി എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം വിഷം ഉള്ളിൽച്ചെന്ന നിലയിൽ പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഡിസ്ചാർജ് ചെയ്തതോടെ സിഐ കെ.ആർ.മനോജ്, എസ്ഐ ബോസ്, എഎസ്ഐ മനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

Advertisment