Advertisment

കൊല്ലത്ത് ആടിന് നേരെ ആസിഡ് ആക്രമണം; ശരീരത്തും മുഖത്തും ആസിഡ് ഒഴിച്ചു

New Update

publive-image

ചാത്തന്നൂർ: വീട്ടിൽ ആളില്ലാതിരുന്ന സമയം കടന്നുകയറിയ അജ്ഞാതർ ആടിന്റെ മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചതായി പരാതി. കല്ലുവാതുക്കൽ നടയ്ക്കൽ കൃപ അരുണിൽ സുജ വളർത്തുന്ന ആടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാരിപ്പള്ളി പൊലീസ്‌ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

സുജ കഴിഞ്ഞദിവസം ബന്ധുവീട്ടിൽ പോയി മടങ്ങിവന്നപ്പോഴാണ് ആടിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചതായി കണ്ടത്. കണ്ണിനും ശരീരഭാഗങ്ങൾക്കും പൊള്ളലേറ്റനിലയിലാണ് ആട്.

Advertisment