Advertisment

ഷെയ്‍ൻ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ: ഫേസ് ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ല: മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ മാറ്റാമെന്നും ചേംബർ

New Update

കൊച്ചി: ഷെയ്ൻ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും ഫിലിം ചേബർ തീരുമാനിച്ചു. ഫേസ് ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ മാറ്റാമെന്നും ചേംബർ വിശദീകരിച്ചു.

Advertisment

publive-image

താരസംഘടനയായ അമ്മയുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ഷെയ്ൻ അറിയിച്ചു. ഷെയ്ൻ മാപ്പു പറഞ്ഞതോടെ നിർമ്മാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്. ഷെയ്ൻ അടിക്കടി നിലപാട് മാറ്റുന്നതിൽ താരസംഘടനയായ അമ്മയിലെ മുതിർന്ന ഭാരവാഹികൾക്കും അതൃപ്തിയുണ്ട്.

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദപ്രകടനവുമായി ഷെയ്ൻ രംഗത്ത് എത്തിയത്. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

 

Advertisment