ആക്ഷന് ഹെറോയിനായി നയതാര ! കൊലമാവ് കോകിലയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Wednesday, May 16, 2018

മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച നടി പിന്നീട് അന്യഭാഷാ ചിത്രങ്ങളിലാണ് സജീവമായി അഭിനയിച്ചിരുന്നത്. തമിഴ്.തെലുങ്ക് ഭാഷകളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായാണ് നടി മുന്‍നിര നടിയായി ഉയര്‍ന്നിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ നടി പിന്നീട് അഭിനയപ്രാധാന്യമുളള വേഷങ്ങളിലും സിനിമകളില്‍ എത്തിയിരുന്നു.

തമഴില്‍ വേലൈക്കാരന്‍ എന്ന ചിത്രമായിരുന്നു നയന്‍താരയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. നയന്‍താര മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കോലമാവ് കോകില.

കൊലമാവ് കോകില

 

സൗന്ദര്യം കൊണ്ടും മികച്ച അഭിനയത്താലും സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് നയന്‍താര. ഒരു സമയത്ത് ഗ്ലാമര്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയ നടിക്ക് കരിയറില്‍ വഴിത്തിരിവായത് അറ്റ്‌ലീ സംവിധാനം ചെയ്ത രാജാറാണി എന്ന ചിത്രമായിരുന്നു. ആര്യ,ജയ് തുടങ്ങിയ താരങ്ങള്‍ നായകന്‍മാരായി എത്തിയ ചിത്രല്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നയന്‍സ് അവതരിപ്പിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷം രാജാറാണിയുടെ വിജയമായിരുന്നു നയന്‍സിന് കൈനിറയെ ചിത്രങ്ങള്‍ ലഭിക്കാന്‍ കാരണമായിരുന്നത്.

നായികാ പ്രാധാന്യമുളള സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചു തുടങ്ങിയതോടെയാണ് തമിഴില്‍ നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചിരുന്നത്. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത മായ എന്ന ചിത്രമായിരുന്നു ഇത്തരത്തില്‍ നയന്‍താരയുടെതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഒരു ഹൊറര്‍ സിനിമയായി പുറത്തിറങ്ങിയ മായയില്‍ മുഖ്യ വേഷത്തിലായിരുന്നു നയന്‍താര അഭിനയിച്ചിരുന്നത്. ചിത്രത്തിന്റെ വിജയമാണ് തുടര്‍ന്നും നയന്‍താരയുടെതായി കൂടൂതല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ കാരണമായത്. തുടര്‍ന്ന് ഡോറ, അറം തുടങ്ങിയ ചിത്രങ്ങളും ഇത്തരത്തില്‍ നയന്‍സിന്റെതായി പുറത്തിറങ്ങിയിരുന്നു. അറം എന്ന ചിത്രത്തിലൂടെ തലൈവി എന്നൊരു വിളിപ്പേരും നയന്‍താരയ്ക്ക് തമിഴില്‍ ലഭിച്ചിരുന്നു.

നയന്‍താരയുടെതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ചിരഞ്ജീവിയുടെ നായികയായുളള സായ്രാം നരസിംഹ റെഡ്ഡി എന്ന ചിത്രം ഇതില്‍ പ്രധാനപ്പെട്ടൊരു സിനിമയാണ്. ചരിത്ര സിനിമയായി ഒരുക്കുന്ന ഈ ചിത്രത്തില് അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, തമന്ന തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തല അജിത്ത്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളുടെ പുതിയ ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാവുന്നത്. ഇമൈക നൊടികള്‍, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളും നയന്‍സിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രങ്ങളാണ്.

നയന്‍താര കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് കൊലമാവ് കോകില. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ കൊലമാവ് കോകില അണിയിച്ചൊരുക്കിയിരിക്കുന്നത്. ശരണ്യ പൊന്‍വര്‍ണന്‍,യോഗി ബാബു,ജാക്വിലിന്‍,നവീന്‍ കുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നയന്‍താര ആദ്യമായി ആക്ഷന്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ കോലമാവ് കോകിലയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. ആക്ഷനും ഹൊററിനും പ്രാധാന്യം നല്‍കികൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷന്‍ റാണിയായുളള നയന്‍താരയുടെ അരങ്ങേറ്റം ആകാംക്ഷകളോടൊണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്

×