Advertisment

മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുത്തു

New Update

publive-image

Advertisment

വഴിത്തല: പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ നെടിയശാല വാർഡില്‍ ഗാന്ധിനഗര്‍-ചെള്ളല്‍ വടക്കുംമുറി റൂട്ടി‍ല്‍ റോഡ് അരികി‍ല്‍ മാലിന്യങ്ങ‍ള്‍ നിക്ഷേപിച്ചിട്ടുള്ളതി‍ല്‍‍ കുറ്റക്കാരനെ കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ സ്ഥല പരിശോധനയി‍ല്‍ മാലിന്യത്തില്‍‍‌ നിന്നും കിട്ടിയ ആശുപത്രി ഒപി ടിക്കറ്റിന്‍റെ സഹായത്തോടെ കുറ്റക്കാരനെ കണ്ടെത്തുകയും 2500 രൂപ പിഴയടപ്പിക്കുകയും മാലിന്യം നീക്കം ചെയ്യിപ്പിച്ചിട്ടുള്ളതുമാണ്.

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പഞ്ചായത്ത് ഏറ്റെടുത്ത പദ്ധതിയുമായി സഹകരിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം നടത്തണമെന്നും പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പുറപ്പുഴ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

.

 

thodupuzha news
Advertisment