Advertisment

അബി ഓർമ്മയായിട്ട് ഒരു വർഷം ;പ്രിയപ്പെട്ട നടന്റെ ഓർമ്മയിൽ കലാലോകം

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

നടനും മിമിക്രി താരവുമായ കലാഭവന്‍ അബി വിടവാങ്ങിയിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 ാം തിയതിയായിരുന്നു 54ാം വയസില്‍ അബി അപ്രതീക്ഷിതമായി വിടവാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായില്‍ ചികിസ്തയിലിരിക്കെയാണ് അബി യാത്രയായത്. ഒരാണ്ട് പിന്നിടുമ്പോഴും അബിയുടെ ഓര്‍മ്മകള്‍ക്കും ആ കലാകാരന്‍ അവശേഷിപ്പിച്ച ശൂന്യതയ്ക്കും ആഴം വര്‍ദ്ദിക്കുകയാണ്.

Image result for abi actor

മലയാളത്തില്‍ മിമിക്രി  കസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ നടനായിരുന്നു അബി. അമ്പതിലേറെ സിനിമകളിലും വേഷമിട്ടിരുന്നു ഹബീബ് അഹമ്മദ് എന്ന കലാഭവന്‍ അബി. മിമിക്രിക്കാരനായിട്ടായിരുന്നു കലാജീവിതത്തിന്‍റെ തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. ക​ലാ​ഭ​വ​നി​ലൂ​ടെ മി​മി​ക്രി​രം​ഗ​ത്തെ​ത്തി​യ അ​ബി ത​ന​താ​യ മി​ക​വു​ക​ളി​ലൂ​ടെ മി​മി​ക്രി രം​ഗ​ത്തെ അ​ഗ്ര​ഗ​ണ്യ​നാ​യി മാ​റു​ക​യാ​യി​രു​ന്നു.

Image result for abi actor

ആ​മി​നാ താ​ത്ത​യാ​യും അ​മി​താ​ഭ് ബ​ച്ച​നാ​യും സ്റ്റേ​ജി​ലെ​ത്തി പ്രേ​ക്ഷ​ക​രെ കു​ടു​കു​ടാ ചി​രി​പ്പി​ക്കു​ക​യും അ​ദ്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മി​മി​ക്രി​യി​ൽ നി​റ​ഞ്ഞു നി​ന്ന പ​ല ക​ലാ​കാ​രന്മാരും സി​നി​മ​യി​ൽ മു​ൻ​നി​ര നാ​യ​ക​ൻ​മാ​രാ​യ​പ്പോ​ൾ അ​ബി പ​ല​പ്പോ​ഴും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല.  ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ഹാ​പ്പി വെ​ഡ്ഡിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ബി മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നെങ്കിലും രോഗം പിടിപെട്ടതോടെ വിധി വില്ലനായെത്തി.

Advertisment