Advertisment

പ്രശസ്ത ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: പ്രശസ്ത ഹിന്ദി ടെലിവിഷന്‍ സീരിയല്‍ നടന്‍ ആഷിഷ് റോയ് അന്തരിച്ചു. 55 വയസ്സായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെത്തുടന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

Advertisment

publive-image

ഡയാലിസിസ് തുടരുന്നിതിനിടെ മുംബൈയിലെ ജൂഹു ആശുപത്രിയിലാണ് മരണം സംഭവിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതുമൂലം ശസ്ത്രക്രിയ നടത്തിയിരുന്നു.

സാമ്പത്തികമായി പിന്നോട്ട് പോയതോടെ ചികിത്സ അവസാനിപ്പിച്ച് വീട്ടില്‍ തിരിച്ചെത്തിയ സ്ഥിതിയും താരത്തിന് ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ആഷിഷ് തന്നെ ഫെയിസ് ബുക്കിലൂടെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് ചെയ്തിരുന്നു.

'സസുരാല്‍ സിമാര്‍ കാ, ജീനി ഔര്‍ ജുജു, തു മേരാ അഗല്‍ ബാഗല്‍ ഹൈ' തുടങ്ങിയ ഹിറ്റ് പമ്പരകളിലൂടെയാണ് ആഷിഷ് ശ്രദ്ധേയനായത്.

actor ashiesh roy
Advertisment