Advertisment

പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നു, ഒരാൾക്കും നമ്മെ പിരിക്കാനാകില്ല; ഞാൻ വാക്ക് പാലിച്ചു, 'നിനക്ക് എന്നെ കാണാൻ പറ്റില്ല, പക്ഷേ ഞാൻ കണ്ടിരിക്കും'; മകളോട് ബാല

author-image
ഫിലിം ഡസ്ക്
Updated On
New Update

മകളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. മകൾ പാപ്പുവുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയും മകൾക്ക് ആശംസകൾ നേർന്നുമാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാനാകില്ലെന്നും ബാല വിഡിയോയിൽ പറയുന്നു.

Advertisment

publive-image

‘സെപ്റ്റംബർ 21, പാപ്പു, ഹാപ്പി ബർത് ഡേ ടു യു. ഞാൻ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ഞാൻ ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്.  അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കാണും, ഞാൻ കണ്ടിരിക്കും നിന്നെ’, ബാല വിഡിയോയിൽ പറഞ്ഞു.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ൽ വിവാഹിതരായ ബാലയും അമൃതയും നാല് വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം നിയമപരമായി വിവാഹമോചിതരായി.

film news actor bala
Advertisment