Advertisment

പരാജയം നമുക്ക് ഹാൻഡിൽ ചെയ്യാം. വിജയത്തെ ഹാൻഡിൽ ചെയ്യാൻ പറ്റിയില്ലെങ്കിലാണ് ഏറ്റവും വലിയ പരാജയം സംഭവിക്കുക ; ഷെയ്ന് വിജയം കെെകാര്യം ചെയ്യാനുള്ള പക്വതയില്ലാതെ പോയി,​ മോഹൻലാലും മമ്മൂട്ടിയും ഒരുപാട് അവഗണന നേരിട്ടിട്ടാണ് ഈ നിലയിലെത്തിയത്: ദേവൻ

author-image
ഫിലിം ഡസ്ക്
New Update

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിൽ പ്രതികരണവുമായി നടൻ ദേവൻ രംഗത്തെത്തി. വിജയം കെെകാര്യം ചെയ്യാനുള്ള പക്വത ഷെയിന് ഇല്ലാതെ പോയെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർസ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഏറെ അവഗണനകള്‍ നേരിട്ടും കഷ്ടപ്പാടുകള്‍ സഹിച്ചും ഈ നിലയില്‍ എത്തിയവരാണെന്നും ദേവൻ പറയുന്നു. സിനിമാ മേഖല ലഹരിയുടെ പിടിയിലാണെന്നതില്‍ സത്യമുണ്ടെന്നും താരം വ്യക്തമാക്കി.

Advertisment

publive-image

പരാജയം നമുക്ക് ഹാൻഡിൽ ചെയ്യാം. വിജയത്തെ കരക്ടായി ഹാൻഡിൽ ചെയ്യാൻ പറ്റിയില്ലെങ്കിലാണ് ഏറ്റവും വലിയ പരാജയം സംഭവിക്കുക. വിജയം ഭയങ്കരമൊരു പ്രോബ്ലക്കാരനാണ്. ആ വിജയത്തെ നമ്മൾ എങ്ങനെ ഹാൻഡിൽ ചെയ്യുന്നു അതനുസരിച്ചിരിക്കും നമ്മുടെ ഭാവി. ആ വിജയം ഹാൻഡിൽ ചെയ്യാനുള്ള പക്വത ആ കുട്ടിക്കില്ല. ഒരു അച്ചടക്ക ബോധം വേണം

. ഒന്നോ രണ്ടോ ആൾക്കാർ ചെയ്യുന്ന കാര്യത്തെക്കൊണ്ട് സിനിമയെ പൂർണമായി കാണാൻ പറ്റില്ല. ഇപ്പോൾ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നു എന്നതൊക്കെ സത്യമാണ്. നമുക്കൊക്കെ വല്ലാണ്ട് വിഷമമുള്ള സംഗതികളാണ്.ചെറിയ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ അടിപിടി കൂടുമ്പോൾ അത് ശരിയായ നിലപാടായിട്ട് എനിക്ക് തോന്നുന്നില്ല.

അതൊരു ആർട്ടിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ല. പ്രത്യേകിച്ച് അദ്ദേഹത്തെ പോലെയുള്ള ഒരു യംഗസ്റ്റർ. അബിയുടെ മകനാണ്.അബിക്ക് എത്തിപ്പെടാൻ സാധിക്കാതിരുന്ന ഇടത്തേക്കാണ് ഈ ഒരു എയ്ജിൽ ഇവിടംവരെ എത്തിയത്. അത് നമ്മുടെ കഴിവ് കൊണ്ടാണ് സാമർത്ഥ്യംകൊണ്ടാണ് എന്ന് വിചാരിക്കരുത്.ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യാതെ ഒരു നടന് നടനാവാൻ പറ്റില്ല.

ഇപ്പോൾ മോഹൻലാലിന്റെ കാര്യമെടുത്താലും മമ്മൂട്ടിയുടെ കാര്യമെടുത്താലും എത്രയോ സഫർ ചെയ്തിട്ടാണ് എത്രയോ അവഗണനകൾ കിട്ടീട്ടുണ്ട് അവർക്ക്. ഇന്ന് സൂപ്പർസ്റ്റാറായി ഏറ്റവും നല്ല നടന്മാരായി നിൽക്കുന്നതും സമകാലീനരാണ്. ഞാൻ വളർന്നുവന്ന കാലഘട്ടത്തിൽത്തന്നെയാണ് അവരും വളർന്നുവന്നത്.

എനിക്കറിയാം. അതൊക്കെ ചരിത്രങ്ങളാണ്.സത്യങ്ങളാണ്. ആ സമയത്ത് അവരത് റിയാക്ട് ചെയ്യാൻ പോയിറ്റില്ല.സഫർചെയ്ത് കഷ്ടപ്പെട്ടാണ് മോഹൻലാലും മമ്മൂട്ടിയും ഈ നിലയിലായത്. നല്ലൊരു ഭാവിയുള്ള കുട്ടിയാണ് ഷെയ്ൻ.

പക്ഷെ അവന്റെ അച്ചടക്കം സംസാരിക്കുന്ന രീതി അത് ശരിയല്ല.അവൻ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ അവന് ഡിമാൻഡ് ഉണ്ടായാലും ഫേസ്ബുക്കിലും മറ്റും വരുന്ന ചില എഴുത്തുകളൊക്കെ വേദനിപ്പിക്കുകന്നതാണ്. അത്രയും പ്രായവും അത്രയും പക്വതയും ഉള്ള ഒരു കുട്ടി അങ്ങനെ ചെയ്യരുത്"-ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Advertisment