Advertisment

'കോടതി സമക്ഷം ഗോപാലകൃഷ്ണൻ ; കേസ്സിന്റെ നെട്ടോട്ടത്തിനിടയിലും തുടരെ സിനിമകളുമായി ദിലീപ് ; പുറമെ ശാന്തൻ പക്ഷെ അണിയറ നീക്കങ്ങളിൽ ശക്തൻ

author-image
ഫിലിം ഡസ്ക്
New Update

Image result for dileep angry

Advertisment

ഗോപാലകൃഷ്ണൻ നടൻ ദിലീപിന്റെ യഥാർത്ഥ പേരാണ് . നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട് മൂന്നു മാസത്തിലേറെ ജയിലിൽ കഴിയേണ്ടി വന്ന  ദിലീപിന് കൈനിറയെ ചിത്രങ്ങൾ. കേസും വിവാദങ്ങളും തീർത്ത കോലാഹലങ്ങൾക്കിടയിലാണ് രാമലീല , കമ്മാര സംഭവം സിനിമകൾ റിലീസായിരുന്നത്. രാമലീല വൻ വിജയം നേടുകയും ചെയ്തു. അരുൺഗോപി എന്ന പുതുമുഖ സംവിധായകനായിരുന്നു രാമലീല ഒരുക്കിയത് .

Image result for dileep

ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അമ്മയിലെ വിവാദങ്ങളും ദിലീപിനെ ലക്‌ഷ്യം വെച്ചുള്ളതായിരുന്നു. സിദ്ധിഖ് അടക്കമുള്ള ചിലർ ദിലീപിന് പിന്തുണയുമായി പരസ്യമായി നില കൊണ്ടു . വിവാദ കോലാഹലങ്ങൾക്കിടയിലും നിശബ്ദനായി അണിയറയിലിരുന്ന് കരുക്കൾ നീക്കുകയാണ് ദിലീപ്. അത് കേസിന്റെ കാര്യത്തിലായാലും സിനിമയുടെയോ അമ്മയുടേയോ കാര്യത്തിലായാലും . തന്റെ സ്വാധീനങ്ങൾക്ക് ഒരു പോറലും സംഭവിച്ചിട്ടില്ലെന്ന്നിശബ്ദമായി തെളിയിക്കുകയാണ് ദിലീപ്. അതിനിടയിൽ കാവ്യാ മാധവനിൽ മകൾ കൂടി പിറന്നു.

Image result for dileep

ദിലീപുമായി ബന്ധപ്പെട്ട വിവാദം ഡബ്ലിയു സി സി അടക്കം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ബി ഉണ്ണികൃഷ്ണൻ ദിലീപിനെ നായകനാക്കി സിനിമ പ്രഖ്യാപിച്ചത്. കോടതി സമക്ഷം ബാലൻ വക്കീൽ എന്നു പേരിട്ട ചിത്രത്തിൽ ദിലീപിന്റെ അനുഭവങ്ങളുടെ ആത്മാംശമുണ്ടാവുമെന്നു പലരും പ്രതീക്ഷിക്കുന്നു. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ഇത്. ദിലീപ് ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറക്കാന്‍ പോകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Image result for dileep

വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. നേരത്തെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അത്തരത്തിൽ സമാനതകൾ ഏറെ ഉള്ളതായിരുന്നു രാമലീല. ബി ഉണ്ണികൃഷ്ണന്റെ ചിത്രം കഴിഞ്ഞാൽ പിന്നെയൊരു ബിഗ് ബജറ്റ് ചിത്രമാണ്. ഒരു വടക്കൻ സെൽഫി എന്ന ചിത്രമെടുത്ത  ജി പ്രജിത്ത് ആണ് ബിഗ് ബജറ്റ് ചിത്രം ഒരുക്കുക. താരതമ്യേന പുതുമുഖങ്ങളായ സംവിധായകർക്കും ദിലീപ് ഡെയ്റ്റ് നൽകുകയാണ്.

Image result for dileep

ചുരുക്കത്തിൽ ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്നവരോട് ചിരിച്ചു കൊണ്ട് മധുരപ്രതികാരം ചെയ്യുകയാണ് ദിലീപ് എന്നു തന്നെ കരുതാം. അമ്മയിൽ ഇല്ലെങ്കിലും ഒറ്റയാൻ ആണെങ്കിലും തനിക്കൊപ്പവും ചിലരൊക്കെയുണ്ടെന്നു തെളിയിക്കുകയാണ് ദിലീപ്. നിരപരാധിത്വം തെളിയിക്കാനാവുമെന്നും അതുവരെ ഒരു സംഘടനയുടെയും ഭാഗമാവാൻ ഇല്ലെന്നു ദിലീപ് പറയുന്നുണ്ടെങ്കിലും അണിയറയിലെ നീക്കങ്ങൾ അത്ര നിസ്സാരമായി കാണുന്നില്ല മലയാള സിനിമാ ലോകം

dileep amma
Advertisment