Advertisment

വിനോദയാത്രയിലെ ഗണപതിയെ ഓർമ്മയുണ്ടോ ? 'വള്ളിക്കുടിലിലെ വെള്ളക്കാര'നിൽ നായകനാണിപ്പോൾ

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

Image result for ganapathi actor

വിനോദയാത്രയിലൂടെ മലയാളികളുടെ പ്രിയതാരമായ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രം ഒക്‌ടോബര്‍ 26ന് തിയേറ്ററുകളിലെത്തും. നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Image result for ganapathi actor

ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Image result for ganapathi actor

ചിത്രത്തില്‍ ഗണപതിയുടെ സഹോദരനായി ബാലു വര്‍ഗീസ് എത്തുന്നു. ലാല്‍, മുത്തുമണി, അജുവര്‍ഗീസ്, രാഹുല്‍ മാധവ്, രഞ്ജിപണിക്കര്‍, പാഷാണം ഷാജി, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Advertisment