Advertisment

എന്തിന് വേണ്ടി ആ നടി മാപ്പ് പറയണം? അംഗീകരിക്കാവുന്നതിലും അപ്പുറമാണിത്; സിദ്ധിക്കിനെതിരെ വീണ്ടും ജഗദീഷ്

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

സിദ്ദിഖിന്റെ പ്രസ്താവനകളില്‍ യാതൊരു ധാര്‍മ്മികതയുമില്ലെന്ന് നടന്‍ ജഗദീഷ്. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ജഗദീഷ് തുറന്നടിച്ചത്. സംഘടനയില്‍ നിന്ന് രാജിവെച്ചു പുറത്തു പോയ നടിമാരെ തിരിച്ചെടുക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് തുറന്ന സമീപനമാണ്. അദ്ദേഹം അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണ്.

പക്ഷെ സിദ്ദിഖ് പറയുന്നത് അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നാണ്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമല്ലേ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് അമ്മ പറയുമ്പോള്‍. അവരെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നാണ് സിദ്ദിഖ് പറയുന്നത്. എന്തിന് വേണ്ടി മാപ്പ് പറയണം? അംഗീകരിക്കാവുന്നതിലും അപ്പുറമാണിത്. ജഗദീഷ് പറയുന്നു.

എത്രയോ വര്‍ഷം മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്? ജഗദീഷ് ചോദിക്കുന്നു.

Advertisment