Advertisment

'മക്കളോട് അവസരമൊന്നും ചോദിക്കില്ല, അവര്‍ക്ക് അവരുടെ പണി എനിക്ക് എന്റെ പണി'; അന്ന് വിപി ഖാലിദ് പറഞ്ഞത്

author-image
മൂവി ഡസ്ക്
Updated On
New Update

publive-image

അന്തരിച്ച നടന്‍ വിപി ഖാലിദിന്റെ തന്റെ മക്കളെക്കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയരായ ക്യാമറാമാന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ എന്നിവരാണ് വിപി ഖാലിദിന്റെ മക്കള്‍.

അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായി ഖാലിദ് റഹ്‌മാന്‍ ശ്രദ്ധിക്കപ്പെട്ടത്. ഛായാഗ്രാഹകരായിട്ടാണ് ഷൈജുവും ജിംഷിയും ശ്രദ്ധേയരായി മാറിയത്. എന്നാല്‍ മക്കളോട് താന്‍ അവസരമൊന്നും ചോദിക്കാറില്ലെന്നാണ് ഖാലിദ് പറഞ്ഞിരിക്കുന്നത്.

മനോരമയ്ക്ക് പണ്ട് നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്‍ തന്റെ കുടുംബത്തെ കുറിച്ച്‌ സംസാരിച്ചത്. മക്കളോട് ഞാന്‍ അവസരമൊന്നും ചോദിക്കാറില്ലെന്നും, അവര്‍ വിളിച്ചാല്‍ പോയി ചെയ്യാറാണ് പതിവെന്നും ഖാലിദ് പറഞ്ഞിരുന്നു. സെറ്റില്‍ താന്‍ അവരുടെ ബാപ്പ അല്ലായിരുന്നു. അവിടെ താനൊരു ആര്‍ട്ടിസ്റ്റ് മാത്രമാണ്. അവര്‍ക്ക് അവരുടെ പണി. തനിക്ക് തന്റെ ജോലി. അത്രമാത്രം. സത്യത്തില്‍ കൊച്ചിയില്‍ ഇത്രയും സിനിമാക്കാരുളള വീട് വേറെയുണ്ടോ എന്നത് സംശയമാണെന്നും അതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും വിപി ഖാലിദ് പറഞ്ഞിരുന്നു.

Advertisment