Advertisment

തമിഴകത്തെ ഞെട്ടിച്ച് ഒരു നടന്‍ കൂടി വിടവാങ്ങി; നടന്‍ മാരന്റെ മരണം കൊവിഡ് ബാധിച്ച്‌

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ : തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 48 വയസ്സായിരുന്നു.

Advertisment

publive-image

വിജയ് ചിത്രം ഗില്ലിയിലെ പ്രകടനമാണ് മാരനെ ശ്രദ്ധേയനാക്കിയത്. തലൈനഗരം, ഡിഷ്യൂം, വേട്ടൈക്കാരന്‍, കുരുവി, കെജിഎഫ്- ചാപ്റ്റര്‍ 1 തുടങ്ങിയവ മാരന്‍ വേഷമിട്ട സിനിമകളാണ്.

തമിഴ്‌നാട്ടില്‍ ഇന്നലെ 29,272 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 7466 എണ്ണം ചെന്നൈയിലാണ്. ചെങ്കല്‍പേട്ടില്‍ 2419 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

covid death
Advertisment