Advertisment

വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ ഉണ്ടാകാൻ കാരണം: മുകേഷ് ഖന്ന

New Update

publive-image

മുംബൈ: വീട്ടിലെ ജോലികള്‍ മാത്രം ചെയ്യേണ്ട സ്ത്രീകള്‍ മറ്റ് ജോലികള്‍ ചെയ്യാന്‍ തുടങ്ങിയതാണ് മീ ടൂ പോലുള്ള ക്യാംപെയിന്‍ തുടങ്ങാന്‍ കാരണമെന്ന് ബോളിവുഡ് താരം മുകേഷ് ഖന്ന. മഹാഭാരതം, ശക്തിമാന്‍ തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തനായ താരത്തിന്‍റേതാണ് വിവാദ പരാമര്‍ശം.

പുരുഷന്മാര്‍ക്ക് ഒപ്പമാണ് തങ്ങളുടെ സ്ഥാനമെന്ന് സ്ത്രീകള്‍ ചിന്തിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ തുടങ്ങിയത്. വീട്ടിലെ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീകളുടെ ജോലിയെന്നും മുകേഷ് ഖന്ന പറഞ്ഞതായാണ്ഹി ന്ദുസ്ഥാന്‍ ടൈംസ്റി പ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment