Advertisment

കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കിയിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് ! ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം ! ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരിച്ച് ജോയ് മാത്യു

author-image
ഫിലിം ഡസ്ക്
New Update

അഫ്ഗാന്‍ ഹാസ്യനടന്‍ നസര്‍ മുഹമ്മദിനെ താലിബാന്‍ ഭീകരര്‍ വധിച്ച സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. താലിബാന്‍ ഭീകരരുടെ അവസാനത്തെ ഇരയാണ് നസര്‍ മുഹമ്മദെന്നും, കലാകാരനായതാണ് ചെയ്ത തെറ്റെന്നും അദ്ദേഹം പറയുന്നു.

Advertisment

publive-image

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. രണ്ട് തോക്ക്ധാരികള്‍ വന്ന് നസര്‍ മുഹമ്മദിനെ കാറിലിരുത്തി കൊണ്ടുപോകുന്ന ചിത്രവും ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ജൂലായ് 27നാണ് ഖാസ സ്വാന്‍ എന്നറിയപ്പെടുന്ന നസര്‍ മുഹമ്മദ് കൊല്ലപ്പെട്ടത്.

നേരത്തെ നടന്‍ ഹരീഷ് പേരടി, സംവിധായകന്‍ വിനയന്‍ ഉള്‍പ്പടെയുള്ളവര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഖാസാ സ്വാന്‍ എന്ന നസര്‍ മുഹമ്മദ്എന്ന ഇറാനിയന്‍ നടന്‍താലിബാന്‍ ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകള്‍ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !

കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം -ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം !

actor nazar muhamemd
Advertisment