Advertisment

നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ? ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കി; വിജയിയുടെ പിതാവ് ജനറല്‍ സെക്രട്ടറിയും മാതാവ് ട്രഷററും

New Update

publive-image

Advertisment

ചെന്നൈ: നടന്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യാൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖരൻ തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. എസ്.എ ചന്ദ്രശേഖരറിന്റെ പേരാണ് പാർട്ടിയു‌ടെ ജനറൽ സെക്രട്ടറിയുടെ സ്ഥാനത്ത് നൽകിയിരിക്കുന്നത്.

എസ്.എ ചന്ദ്രശേഖരറിന് പുറമേ ട്രഷററായി വിജയ് യു‌ടെ മാതാവ് ശോഭ ചന്ദ്രശേഖരൻ, പ്രസിഡന്റായി ബന്ധു പത്മനാഭൻ എന്നിവരുടെ പേരാണ് നൽകിയിരിക്കുന്നത്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരാണ് പാർട്ടിക്ക് നൽകിയിരിക്കുന്നത്. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു ചന്ദ്രശേഖറാണ്.

അടുത്തിടെ, വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തിയിരുന്നു. ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ‌ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

വിജയിയും പിതാവും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് അന്ന് ചന്ദ്രശേഖർ നിലപാടു വ്യക്തമാക്കിയത്. ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Advertisment